വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി വി മൻമോഹന് യാത്രയയപ്പ് നൽകി


വെള്ളാങ്ങല്ലൂർ  :36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി വി മൻമോഹന് യാത്രയയപ്പ് നൽകി.

വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് ഷാജി നക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം സി അജിത്ത്, കെ വി ഉണ്ണികൃഷ്ണൻ, കെ എൻ ബാബു എന്നിവർ പ്രസംഗിച്ചു.