കഴിവുകളെ പ്രദർശിപ്പിക്കാനുള്ള വേദിയായി Expecto Mic സംഘടിപ്പിക്കുന്നു


ഇരിങ്ങാലക്കുട: സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം യുവജനങ്ങളുടെ registered NGO ആയ Expectation Walkers.(Register Number :- KTM/TC/170/2019 ) ഈ വരുന്ന തിങ്കളാഴ്ച (03-02-2020) വൈകിട്ട് 4 മണിക്ക് KL 45 Taste of Iringalakuda യിൽ വെച്ച് Expecto Mic സംഘടിപ്പിക്കുന്നു.

നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഇവിടെ ഒരുക്കുന്നത്. ഏതു തരത്തിലുള്ള കലയും വളർത്തുവാനും പ്രദർശിപ്പിക്കുവാനുമുള്ള വേദിയാണ് Expecto Mic.Expecto Mic ന് വരുന്നവർക്ക് www.expectationwalkers.com എന്ന സൈറ്റിൽ കയറി സൗജന്യമായി register ചെയ്യാവുന്നതാണ്.