കത്തീഡ്രൽ ഇടവകയ്ക്ക് അഭിമാനമായി കാരുണ്യ ഭവനങ്ങൾ ആശീർവദിച്ചു.


ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കാരുണ്യഭവനപദ്ധതി പ്രകാരം അവിട്ടത്തൂരിൽ പണി പൂർത്തിയാക്കിയ അഞ്ച് വീടുകളുടെ വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപത മെത്രാൻ അഭിവന്ദ്യ പോളി കണ്ണൂക്കാടൻ പിതാവ് നിർവഹിച്ചു.

കത്തീഡ്രൽ വികാരി ഫാ. ആന്റു ആലപ്പാടൻ, സഹ വികാരിമാരായ ഫാ. ചാക്കോ കാട്ടുപറമ്പിൽ, ഫാ. ഫെബിൻ കൊടിയൻ, കത്തീഡ്രൽ ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കൽ, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടൻ, തോംസൺ ചിരിയങ്കണ്ടത്ത്, കത്തീഡ്രലിലേയും അവിട്ടത്തൂരിലെയും ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ വച്ച് വിൽസൺ ചിറമ്മൽ കോലങ്കണ്ണിയെയും, സി.ആർ സുകുമാരനേയും അഭിവന്ദ്യ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു.