റിപ്പബ്ലിക് ദിനത്തിൽ മുതിർന്ന പൗരൻമാർക്ക് സർക്കിൾ ഇൻസ്പെക്ടർ പി ആർ ബിജോയ് ബോധവൽക്കരണ ക്ലാസ്സെടുത്തു


ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നാട്ടിലെ മുതിർന്ന പൗരൻമാർക്ക് സർക്കിൾ ഇൻസ്പെക്ടർ പി ആർ ബിജോയ് ബോധവൽക്കരണ ക്ലാസ്സെടുത്തു.

വാർഡ് കൗൺസിലർ ബഷീർ, വനിതാ സ്റ്റേഷൻ എസ് ഐ ഉഷ, കാട്ടൂർ എസ് ഐ വിമൽ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാഹുൽ അമ്പാടൻ, ഇ എസ് മണി, സുഭാഷ് ചന്ദ്രബോസ്, സി ആർ അരുൺ, രാജേഷ് എന്നിവർ പങ്കെടുത്തു.