ഷാർജ കെ.എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ഫുട്ബോൾ- സ്മൂത്ത് ഇന്റർനാഷണൽ തിരുവനന്തപുരം ജേതാക്കൾ


ഷാർജ: ഷാർജ കെ.എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അജ്‌മാൻ മുശ്രിഫ് ഗ്രൗണ്ടിൽ നടത്തിയ യു എ യിലെ പ്രഗത്ഭരായ 24 ടീമുകൾ മാറ്റുരച്ച കെ പി എൽ സീസൺ വൺ കെ എം സീതിസാഹിബ് മെമ്മോറിയൽ ഫുട്ബോൾ ഫെസ്റ്റ് 2020-യിൽ സ്മൂത്ത് ഇന്റർനാഷണൽ തിരുവനന്തപുരം ജേതാക്കളായി.

എഫ് സി ഉമുൽ ഖുവൈൻ റണ്ണേഴ്‌സ് അപ്പായ ഫുട്ബോൾ ടൂർണമെന്റിൽ അൽ-ഷംസി അജ്‌മാൻ മൂന്നാം സ്ഥാനവും, സെവൻസ് സ്റ്റാർ അജ്‌മാൻ നാലാം സ്ഥാനവും നേടി. ടൂർണമെന്റിലെ നല്ല കളിക്കാരനായി സ്മൂത്ത് ഇന്റര്നാഷനലിലെ ജോയ് ജോൺസൺ, നല്ല ഗോൾ കീപ്പറായി സ്മൂത്ത് ഇന്റര്നാഷനലിലെ സന്തോഷ്, നല്ല ഡിഫെന്ററായി എഫ് സി ഉമുൽ ഖുവൈനലിലെ നഫ്സീർ, കളിയിലെ ടോപ് സ്‌കോററായി എഫ് സി ഉമുൽ ഖുവൈനലിലെ ജുബൈർ, ഫെയർ-പ്ലേ അൽ സാസ് അജ്‌മാൻ എന്നിവർ അർഹരായി.

മണ്ഡലം പ്രസിഡണ്ട് വി എ നുഫൈലിന്റെ അദ്ധ്യക്ഷതയിൽ ബൈത് അൽ ഷിഫാ ന്യൂ ഫാർമസി മാനേജർ എഫ് മുസ്തഫ കാമിൽ ഉത്ഘാടനം ചെയ്തു. മെട്രോ മെഡിക്കൽ സെന്റർ അജ്‌മാൻ മാനേജിങ് ഡയറക്ടർ ഡോക്ടർ ജമാലുദ്ധീൻ മുഖ്യതിഥിയായും, ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ബരീറ, ഓഷ്യൻ ഓയിൽ ഫീൽഡ് എച് ആർ മാനേജർ ഉനൈസ്, ഡി എ എച് ടെക്-നോളജീസ് സി ഇ ഓ സജ്ജാദ് സലിം നസീഹ എന്നിവർ വിശിഷ്ടതിഥികളുമായി പങ്കെടുത്തു.

ഷാർജ കെ എം സി സി തൃശൂർ ജില്ലാ സെക്രട്ടറി എം എ ഹനീജ്, യു എ ഇ കെ എം സി സി തൃശ്ശൂർ ജില്ലാ കോഡിനേഷൻ സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, ദുബായ് കെ.എം സി സി തൃശൂർ ജില്ലാ സെക്രട്ടറിമാരായ മുസ്തഫ വടുതല, ബഷീർ ഇടശ്ശേരി ചേലക്കര മണ്ഡലം പ്രസിഡന്റ് മുസമ്മിൽ ചേലക്കര, ഹുസ്സൈൻ അകലാട് എന്നിവർ സംബദ്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി എസ് ഷമീർ സ്വഗതവും, ട്രഷറർ സലാം മൊയ്‌ദു നന്ദിയും പറഞ്ഞു.

കെ എസ് ഷാനവാസ്, പി എ ഹംസ, വി.ബി മുസമ്മിൽ, ഷംസുദ്ദിൻ പട്ടേപ്പാടം, പി എം ഇബ്രാഹിം (അമി), സി എസ് ഷിയാസ്, വി.ബി സക്കരിയ്യ, അബ്‌ദുൾ റസാക്ക് പട്ടേപ്പാടം, എം എ ഹൈദർ, അബ്ദുൽ റഹിം, പി എസ് സമദ്, മുസമ്മിൽ കരൂപ്പടന്ന, സി എസ് ഖലീൽ, മുസ്തഫ ഐനിക്കര, ഫൈസൽ കൊടുങ്ങല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.

എമിറേറ്റ്സ് ഇവൻസ്, ദുബായ് സ്പോൺസർ ചെയ്ത ജേതാക്കൾക്കുള്ള ട്രോഫി മണ്ഡലം പ്രസിഡണ്ട് വി എ നുഫൈലും ജനറൽ സെക്രട്ടറി പി എസ് ഷമീറും ചേർന്ന് വിതരണം ചെയ്തു.
ഷാർജ കെ.എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ ഫുട്ബോൾ ഫെസ്റ്റ് 2020- യുടെ മുഖ്യ പ്രായോചകർ ഓഷ്യൻ ഓയിൽ ഫീൽഡ് ആയിരുന്നു.