ചെസ്സ് ഇൻ സ്കൂൾ തൃശ്ശൂർ ജില്ല ചാമ്പ്യൻഷിപ്പ്


ഇരിങ്ങാലക്കുട: ദേശീയ ചെസ്സ് ഇൻ സ്കൂൾ പരിപാടിയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ചെസ്സ് ഇൻ സ്കൂൾ ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്റെ സെലക്ഷനും 2020 ജനുവരി 23 ന് ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നു.

ജില്ലയിലെ വിവിധ സ്കൂളുകളിൽ 300 ഓളം കളിക്കാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

സബ് ജൂനിയർ (ക്ലാസ്സ്‌ 1മുതൽ 4വരെ )
ജൂനിയർ (ക്ലാസ്സ്‌ 5മുതൽ 8വരെ)
സീനിയർ (ക്ലാസ്സ്‌ 9മുതൽ 12വരെ ) എന്നീ മൂന്ന് വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക മത്സരങ്ങളുണ്ടായിരിക്കും.

വിജയികൾ 2020 ജനുവരി 26 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന ചെസ്സ് ഇൻ സ്കൂൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും.

ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: 9387726873