കളഞ്ഞ് കിട്ടിയ ഒന്നര പവൻ സ്വർണ്ണം ഡി.വൈ.എഫ്.ഐ നേതാക്കൾ തിരിച്ച് നൽകി


ഇരിങ്ങാലക്കുട :ആസാദ് റോഡിൽ താമസിക്കുന്ന പനമുക്കിൽ വീട്ടിൽ അനീഷിനാണ് തിങ്കളാഴ്ച യാത്രയ്ക്കിടയിൽ വിവാഹ സമ്മാനമായി ലഭിച്ച ഒന്നര പവൻ തൂക്കം വരുന്ന കൈചെയിൻ നഷ്ടപ്പെട്ടത്.

സുഹൃത്തിന്റെ വീട്ടിൽ ചടങ്ങിന് പങ്കെടുക്കാൻ പോകുന്ന വഴിയിൽ ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ആർ.എൽ ശ്രീലാൽ, ബ്ലോക്ക് പ്രസിഡണ്ട് പി.കെ.മനുമോഹൻ എന്നിവർക്കാണ് കൈച്ചെയിൻ കളഞ്ഞ് കിട്ടിയത്. സ്വർണ്ണമാണെന്ന് മനസ്സിലാക്കിയപ്പോൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.