മെച്ചപ്പെട്ട സാമൂഹ്യമാറ്റത്തിന് വനിതകളുടെ മുന്നേറ്റം ഏറെ സഹായകരമാണെന്നു മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ


ഇരിങ്ങാലക്കുട :മെച്ചപ്പെട്ട സാമൂഹ്യമാറ്റത്തിന് വനിതകളുടെ മുന്നേറ്റം ഏറെ സഹായകരമാന്നെന്നു മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.വള്ളിവട്ടം യൂണിവേഴ്സൽ കോളേജും എംഎസ്എസും സംയുക്തമായി വനിതകൾക്കായി സംഘടിപ്പിച്ച ഊർജ സംരക്ഷണ ബോധവൽക്കരണ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അബ്‌ദുൾ സലാം അധ്യക്ഷനായിരുന്നു.

വൈസ് പ്രിൻസിപ്പൽ സി.ഫ്രാൻസിസ്, അബ്‌ദുൾ റസാഖ്, അബ്‌ദുൾ കരീം, പി.ഒ.നസീർ, ഷെയ്ഖ് ദാവൂദ്, വി.കെ.റാഫി എന്നിവർ പ്രസംഗിച്ചു.