തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങി വരവേ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ കണ്ണന്തറ ബാബു, മകൻ ബിബിൻ, പേരാമ്പിള്ളി സുബ്രൻ, മകൾ പ്രജിത എന്നിവരുടെ നിര്യാണത്തിൽ നാട്ടുകാർ അനുശോചനം രേഖപ്പെടുത്തി


തുമ്പൂർ :അയ്യപ്പൻകാവ് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങി വരവേ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ കണ്ണന്തറ ബാബു, മകൻ ബിബിൻ, പേരാമ്പിള്ളി സുബ്രൻ, മകൾ പ്രജിത എന്നിവരുടെ നിര്യാണത്തിൽ നാട്ടുകാർ അനുശോചനം രേഖപ്പെടുത്തി.

പ്രദേശവാസികൾ സംഘടിപ്പിച്ച യോഗത്തിൽ
വേളൂക്കരയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേർ പങ്കെടുത്തു.

മരണമടഞ്ഞവരോടുള്ള ആദരസൂചകമായി
മെഴുകുതിരികൾ തെളിയിച്ചു.

ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഉള്ള ജാഗ്രത പുലർത്തണം എന്ന്‌ യോഗം ഓർമിപ്പിച്ചു.