ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്കൂളിൽ വാട്ടർ ഫിൽറ്റർ സ്ഥാപിച്ചു


ഇരിങ്ങാലക്കുട :87 – 88 കാലഘട്ടത്തിലെ പൂർവ വിദ്യാർഥികളും പോൾജോ കമ്പനിയും ചേർന്ന് ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്കൂളിൽ വാട്ടർ ഫിൽറ്റർ സ്ഥാപിച്ചു.

വികാരി ആന്റോ ആലപ്പാട്ട് വാട്ടർ ഫിൽറ്റർ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് തോമസ് കോട്ടോളി,വി വി റാൽഫി, പ്രധാന അദ്ധ്യപിക മിൻസി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.