ആഡംബര ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ


കോണത്തുകുന്ന് : പാലപ്രക്കുന്ന് – മാവിൻചുവട് റോഡിൽ ആഡംബര ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.

കോടന്നൂർ നാരായണങ്കാട്ടിൽ ശരത് ലാലിനെ(31)യാണ് എസ് ഐ കെ എസ് സുബിന്തിന്റെ നേതൃത്വത്തിൽ അമ്മാടത്തു നിന്നും അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് 12.45-ഓടെ റോഡിലൂടെ നടന്നു വരികയായിരുന്ന 64കാരിയായ ലീലയുടെ നാല് പവൻ വരുന്ന മാലയാണ് കവർച്ച ചെയ്യപ്പെട്ടത്.

പോലീസ് ഉദ്യോഗസ്ഥരായ ജോസി ജോസ്, അനൂപ് ലാലൻ, പ്രവീൺ ഭാസ്കരൻ, പി വി അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.