ക്യാൻസറിനെതിരേ വേണ്ടത് ശരിയായ ബോധവൽക്കരണം: ഡോ പി വി ഗംഗാധരൻ


ഇരിങ്ങാലക്കുട :ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലത്ത് ക്യാൻസർ ഒരു മാറാവ്യാധി അല്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ ക്യാൻസറിനെ തോൽപ്പിക്കാൻ സാധിക്കുമെന്നും പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ പി വി ഗംഗാധരൻ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച അധ്യാപക-രക്ഷാകർതൃ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടത് ചിട്ടയായ ജീവിതക്രമവും ഭക്ഷണരീതികളും ശരിയായ രോഗനിർണ്ണയവും, കൃത്യസമയത്തുള്ള ചികിത്സയും മാത്രമാണ്. ക്യാൻസർ രോഗികൾ സമൂഹത്തിൽ മാറ്റിനിർത്തപ്പെടേണ്ടവരല്ല. രോഗമുക്തി നേടിയ ശേഷം സമൂഹത്തിന്റെ മുഖ്യധാരയിലേക്കുവാന്ന് സാധാരണ ജീവിതം നയിക്കുന്ന നിരവധി പേരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ കോളേജ്
പ്രിൻസിപ്പൽ ഡോ മാത്യു പോൾ ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ, വൈ പ്രിൻസിപ്പാൾമാരായ ഡോ ജോളി ആൻഡ്രൂസ് സി എം ഐ, പ്രൊഫ.പി. ആർ. ബോസ്,ഫാ ജോയ് പി ടി സി എം ഐ, സ്റ്റാഫ് അഡ്വൈസർ ഡോ ടി വിവേകാനന്ദൻ, കോളേജ് ലൈബ്രേറിയൻ ഫാ സിബി ഫ്രാൻസിസ് സി എം ഐ എന്നിവർ സംസാരിച്ചു. പി ടി എ വൈസ് പ്രസിഡൻറ് ശൈലേന്ദ്ര സ്വാഗതവും പി ടി എ സെക്രട്ടറി ഡോ ലിയോൺ വർഗീസ് നന്ദിയും പറഞ്ഞു. യോഗത്തിൽ നെറ്റ്, ജെ ആർ എഫ് യോഗ്യത നേടിയ വിദ്യാർഥികളെയും അധ്യാപകരേയും ആദരിച്ചു.