കഥകളി ക്ലബ്ബിന്റെ 45-മത് വാർഷികം ജനുവരി 19 ഞായറാഴ്ച ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ വച്ച് നടക്കും


ഇരിങ്ങാലക്കുട :കഥകളി ക്ലബ്ബിന്റെ 45-മത് വാർഷികം ജനുവരി 19 ഞായറാഴ്ച
ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ വച്ച് നടക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനൻ മുഖ്യാതിഥിയായിരിക്കും.

ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുള്ള
ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരം പ്രശസ്ത ചെണ്ടവാദകൻ
കലാമണ്ഡലം കൃഷ്ണദാസിനും, പി ബാലകൃഷ്ണൻ സ്മാരക കഥകളി എൻഡോവ്മെൻറ് കോട്ടക്കൽ പി എസ് വി നാട്യ സംഘത്തിലെ ചെണ്ട വിഭാഗം വിദ്യാർത്ഥി പി വി അശ്വിനും സമ്മാനിക്കും.