മൂർക്കനാട് സേവ്യർ അനുസ്മരണം നടത്തി


ഇരിങ്ങാലക്കുട :പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റും, “മാതൃഭൂമി” പത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്‍റെ 13ാം ചരമവാർഷികാചരണം  അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

ഉണ്ണികൃഷ്ണൻ കിഴുത്താനി അധ്യക്ഷത വഹിച്ചു.

കെ ഹരി, ഔസേപ്പ് കോടന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഹരി ഇരിങ്ങാലക്കുട, പി കെ ഭരതൻ മാസ്റ്റർ,  ബാലകൃഷ്ണൻ അഞ്ചത്ത്,  ഭാഗവതാചാര്യൻ സ്വാമി സുനിൽ പള്ളിക്കൽ, പി എ സീതി, ബാബുരാജ് പൊറത്തിശ്ശേരി, ടി ജി സിബിൻ, കാറളം രാമചന്ദ്രൻ നമ്പ്യാർ, രാധാകൃഷ്ണൻ വെട്ടത്ത്, ജോസ് മഞ്ഞില , ജോൺസൺ എടത്തിരുത്തിക്കാരൻ, റഷീദ് കാറളം എന്നിവർ  സംസാരിച്ചു.