ഹരിപുരം ബണ്ടിന്റെ പ്രവർത്തനങ്ങൾ എങ്ങുമെത്താത്തതിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്


ഇരിങ്ങാലക്കുട : പ്രളയത്തിലും, അതിനുശേഷമുള്ള മഴക്കാലത്തും പലതവണ വെള്ളക്കെട്ടുകൾ അനുഭവിച്ച മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളാണ് ഹരിപുരം ബണ്ടിനു വേണ്ടി 19 അംഗക്കമ്മിറ്റി രൂപീകരിച്ച് സമര പദ്ധതികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥരും, മന്ത്രിമാരും, എം എൽ എ യും, എം പി യും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് പല വാഗ്ദാനങ്ങളും നൽകി ജനങ്ങളെപറ്റിക്കുകയായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.