കൊലപാതക ശ്രമക്കേസിലെ ഒന്നാം പ്രതി പിടിയിൽ


കോണത്തുകുന്ന് : 19/06/19 തിയ്യതി പാലപ്രക്കുന്ന് സ്വദേശി പാണ്ടാരിൽ ബാബു മകൻ നിഖിലിനെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് ആക്രമിച്ച കേസിലെ ഒന്നാം പ്രതി ഇമ്പി എന്നു വിളിക്കുന്ന പുത്തൻചിറ വെള്ളൂർ സ്വദേശി അരീപ്പുറത്ത് വീട്ടിൽ അഫ്സൽ (22 വയസ്) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ, കൃത്യത്തിനു ശേഷം രക്ഷപ്പെട്ട ഇയാൾ ഒളിവിലായിരുന്നു.

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗ്ഗീസിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ ബിജോയിയുടെ നേതൃത്വത്തിൽ പ്രത്യേക കുറ്റാന്വേഷണ പോലീസ് സംഘം ആണ് ഇയാളെ പിടികൂടിയത് .

എസ് ഐ സുബിന്ത് കെ എസ് ,എ എസ് ഐ മാരായ ജസ്റ്റിൻ, ശിവദാസ്, പോലീസുകാരായ അനൂപ് ലാലൻ, പ്രവീൺ ഭാസ്ക്കരൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.