തുമ്പൂരിൽ മദ്യപിച്ച് വാഹനം ഓടിച്ച് നാലു പേർ മരിച്ച സംഭവത്തിൽ നാലു വിദ്യാർത്ഥികൾ അറസ്റ്റിൽ


ഇരിങ്ങാലക്കുട : തുമ്പൂർ അയ്യപ്പൻകാവ് ഉത്സവം കഴിഞ്ഞ് പോകുന്ന നാട്ടുകാരുടെ ഇടയിലേക്ക് അമിത വേഗതയിൽ വാഹനമോടിച്ച് കയറ്റി നാലു പേർ മരിക്കാനിടയായ സംഭവത്തിൽ പൈങ്ങോട് സ്വദേശികളായ വെങ്ങാശ്ശേരി ജോഫിൻ (20), എരുമക്കാട്ടു പറമ്പിൽ റോവിൻ (23), ചാണാശ്ശേരി ദയാലാൽ (20), മാളിയേക്കൽ ആഗ്നൽ (21) എന്നിവരെ ആളൂർ എസ് ഐ കെ എസ് സുശാന്ത് അറസ്റ്റു ചെയ്തു.

വാഹനമോടിച്ചിരുന്നത് കോയമ്പത്തൂരിൽ ബി ടെക്കിനു പഠിക്കുന്ന ആഗ്നലാണ്.

ആഗ്നൽ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.

കോയമ്പത്തൂരിലെ പോളിടെക്നിക്കിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ദയാലാൽ.

കൊടകര സഹൃദയ കോളേജിൽ ബി കോം വിദ്യാർത്ഥിയാണ് ജോഫിൻ.

ചെന്നൈയിൽ ബി ടെക് വിദ്യാർത്ഥിയാണ് റോവിൻ.

പ്രതികളെ ഇന്ന് ചാലക്കുടി കോടതിയിൽ ഹാജരാക്കി.

തിങ്കളാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്.