കാട്ടൂർ സഹകരണ ബാങ്കിന്റെ പൊഞ്ഞനം ബ്രാഞ്ച് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു


കാട്ടൂർ :സഹകരണ ബാങ്കിന്റെ പൊഞ്ഞനം ബ്രാഞ്ച് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

പ്രൊഫ കെ യു അരുണൻ, എം എൽ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് രാജലക്ഷ്മി കുറുമാത്ത് സ്വാഗതവും, വൈസ് പ്രസിഡണ്ട് ടി പി അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.

കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രമേശ്, ബാങ്ക് ഡയറക്ടർ ജൂലിയസ് ആൻറണി, സദാനന്ദൻ തളിപ്പറമ്പിൽ, ബാങ്ക് സെക്രട്ടറി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.