പ്രാദേശിക മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാതൃഭൂമി ലേഖകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ മുൻ പ്രസിഡണ്ടുമായിരുന്ന മൂർക്കനാട് സേവ്യറിനെ അദ്ദേഹത്തിന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു


ഇരിങ്ങാലക്കുട : പ്രാദേശിക മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാതൃഭൂമി ലേഖകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ മുൻ പ്രസിഡണ്ടുമായിരുന്ന മൂർക്കനാട് സേവ്യറിനെ അദ്ദേഹത്തിന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു.

ഇരിങ്ങാലക്കുട പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ വെച്ച് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ കെ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് സമ്മേളനം ഉൽഘാടനം ചെയ്തു.

നവീൻ ഭഗീരഥൻ, രാജീവ് മുല്ലപ്പിള്ളി, ടി ജി സിബിൻ, എ സി സുരേഷ്, തേജസ് പുരുഷോത്തമൻ, ഹരി ഇരിങ്ങാലക്കുട, ആന്റോ ജോസഫ്, കാറളം കെ ഹരി, കേശവൻ നമ്പൂതിരി, ടി ആർ ഗോപി, കാറളം രാമചന്ദ്രൻ നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രസ്സ് ക്ലബ്ബ് ട്രഷറർ വർദ്ധനൻ പുളിക്കൽ സ്വാഗതവും, ജോയിൻറ് സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.