ഉത്സവം കണ്ടു മടങ്ങുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി : 4 മരണം


ഇരിങ്ങാലക്കുട : തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവം കണ്ടു തിരിച്ചു പോയിരുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി നാലു പേർ മരിച്ചു.

കൊറ്റനെല്ലൂർ തേരാപ്പിള്ളി സുബ്രൻ (54), മകൾ പ്രജിത (23), കൊറ്റനെല്ലൂർ മണ്ണന്തറ ബാബു (58), മകൻ വിബിൻ (29) എന്നിവരാണ് ദാരുണമായ വിധത്തിൽ മരണപ്പെട്ടത്.

ഇന്നലെ രാത്രി ഏകദേശം 12.15നാണ് സംഭവം നടന്നതെന്ന് പറയുന്നു.

വെള്ളാങ്ങല്ലൂർ ഭാഗത്തു നിന്നു അമിത വേഗതയിൽ വന്ന ഐ10കാർ, ഉത്സവം കഴിഞ്ഞ് നടന്നു പോകുകയായിരുന്ന നാട്ടുകാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഉടനെ തന്നെ ഇവരെ ആളൂർ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാറിലുണ്ടായിരുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾ പരിക്കുകളോടെ ആശുപത്രിയിലാണ്.