ദനഹാ തിരുനാളിൽ കാരുണ്യത്തിന്റെ ഉത്തമ മാതൃകയായി കത്തീഡ്രൽ ഇടവക


ഇരിങ്ങാലക്കുട: സെന്റ്. തോമാസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹാ തിരുന്നാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തിമാരിൽ നിന്നും സമാഹരിച്ച 10 ലക്ഷം രൂപ കത്തീഡ്രൽ ഇടവകയുടെ സൗജന്യ ഡയാലീസ് പദ്ധതിയിലേക്ക് കൈമാറി കൊണ്ട് ദനഹാ തിരുനാളിൽ കാരുണ്യത്തിന്റെ ഉത്തമ മാതൃകയായി.

1000 പ്രസുദേന്തിമാരിൽ നിന്നും 1000 രൂപ വീതം 10 ലക്ഷം രൂപയാണ് ലഭിച്ചത് ഈ തുകയുടെ ചെക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പ്രസുദേന്തിവാഴ്ച കൺവീനർ ജോസ് മാമ്പിളി, തിരുന്നാൾ ജനറൽ കൺവീനർ രഞ്ചി അക്കരക്കാരൻ, ജോ. കൺവീനർമാരായ ഷാജു കണ്ടംകുളത്തി, ബിജു അക്കരക്കാരൻ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.