കത്തീഡ്രൽ സി എൽ സി ഒരുക്കിയ പിണ്ടിമത്സരത്തിൽ ചാമ്പ്യൻ ഫയർ വർക്ക്സിന്റെ കൂറ്റൻ പിണ്ടിക്ക് ഒന്നാം സമ്മാനം


ഇരിങ്ങാലക്കുട: സെന്റ്. തോമാസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹാ തിരുന്നാളിന്റെ ഭാഗമായി സി എൽ സി നടത്തിയ ഏറ്റവും ഉയരം കൂടിയ പിണ്ടിക്കായുള്ള പിണ്ടി മത്സരത്തിൽ ഇരിങ്ങാലക്കുട ചാമ്പ്യൻ ഫയർ വർക്ക്സ്ന്റെ 28 അടി 3 ഇഞ്ച് ഉയരമുള്ള കൂറ്റൻ പിണ്ടി ഒന്നാം സമ്മാനം നേടി, സി ഐ ടി യു യൂണിയൻ ഇരിങ്ങാലക്കുട മാർക്കറ്റിന്റെ 25 അടി 7 ഇഞ്ച് ഉയരമുള്ള പിണ്ടി രണ്ടാം സമ്മാനവും, 25 അടി 4 ഇഞ്ച് ഉയരമുള്ള പിണ്ടി മൂന്നാം സമ്മാനവും നേടി. ചാമ്പ്യൻ ഫയർ വർക്ക്സ്ന്റെ തന്നെ 25 അടി 2 ഇഞ്ച് ഉയരമുള്ള കൂറ്റൻ പിണ്ടി നാലാം സമ്മാനം നേടി, സി ഐ ടി യു യൂണിയൻ ഇരിങ്ങാലക്കുട മാർക്കറ്റിന്റെ തന്നെ 24 അടി 1 ഇഞ്ച് ഉയരമുള്ള കൂറ്റൻ പിണ്ടി അഞ്ചാം സമ്മാനവും നേടി.

ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
പ്രോഗ്രാം ജനറൽ കൺവീനർ സിറിൾ പോൾ, നെൽസൻ പോളി, സി എൽ സി പ്രസിഡന്റ് ക്ലിൻസ് പോളി, വിമൽ ജോഷി, ലിയോ ജോൺസൻ, ജിസ്റ്റോ ജോസ് എന്നിവർ നേതൃത്വം നൽകി.