കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ അമല ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മനോരമ ന്യൂസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവരോടൊപ്പം ചേർന്ന് സൗജന്യ കാൻസർ സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ സെമിനാറും മാപ്രാണത്തുള്ള ബാങ്കിൻ്റെ പുതിയ കെട്ടിടത്തിൽ വെച്ച് നടത്തപ്പെട്ടു


കരുവന്നൂർ :സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ അമല ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മനോരമ ന്യൂസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവരോടൊപ്പം ചേർന്ന് സൗജന്യ കാൻസർ സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ സെമിനാറും മാപ്രാണത്തുള്ള ബാങ്കിൻ്റെ പുതിയ കെട്ടിടത്തിൽ വെച്ച് നടത്തപ്പെട്ടു.

ബാങ്ക് പ്രസിഡണ്ട് കെ കെ ദിവാകരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ കെ യു അരുണൻ ഉദ്ഘാടനം ചെയ്തു.

അമല ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ ഫാ തോമസ് വാഴക്കാല, ഡോ സിസ്റ്റർ കാതറിൻ, ഡോ ഷൈലജ, ഡോ ഗായത്രി, ഡോ റിയ, ഡോ താരിക്, ഡോ സുഹാന എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘമാണ് ഈ പരിപാടിയ്ക്ക് നേതൃത്വം നൽകിയത്.

10-ാം വാർഡ് കൗൺസിലർ പി വി പ്രജീഷ് ആശംസകൾ നേർന്നു.

ബാങ്ക് സെക്രട്ടറി ടി ആർ സുനിൽകുമാർ സ്വാഗതവും, ബാങ്ക് ഡയറക്ടർ എം ബി ദിനേഷ് നന്ദിയും പറഞ്ഞു.

ഇരുന്നൂറിലധികം പേർക്ക് സൗജന്യപരിശോധനയും സൗജന്യ മരുന്ന് വിതരണവും നടത്തി.