മുകുന്ദപുരം പ്രവാസി കൂട്ടം ഖത്തര്‍(MPKQ)എന്ന സംഘടനയുടെ പൊതുയോഗം ദോഹ മന്‍സൂറയിലുളള Eat&Tasty റെസ്റ്റോറന്റിൽ നടന്നു


ഖത്തർ : മുകുന്ദപുരം പ്രവാസി കൂട്ടം ഖത്തര്‍(MPKQ)എന്ന സംഘടനയുടെ പൊതുയോഗം ദോഹ മന്‍സൂറയിലുളള EAT&TASTY റെസ്റ്റോറന്റിൽ വെച്ച് പ്രസിഡണ്ട്  ധില്ലൻ പുന്നംകുളത്തിന്റെ അധ്യക്ഷതയിൽ അതി വിപുലമായി നടന്നു.യോഗത്തില്‍ പുതിയതായി 50ൽ പരം അംഗങ്ങള്‍ പങ്കെടുക്കുകയും സംഘടനാഗത്വം സ്വീകരിക്കുകയും ചെയ്തു.

സംഘടനാ വൈസ് പ്രസിഡണ്ട്  ശശികുമാര്‍ കുഞ്ഞുവീട്ടില്‍ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.പിന്നീട് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളെയും അംഗങ്ങളാവുന്നവര്‍ക്കുള്ള സേവനങ്ങളെയും കുറിച്ച് വ്യക്തമാക്കികൊണ്ട് അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു.സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി  ഷിറിൻ തറയിൽ അവതരിപ്പിച്ചു.
അതിനുശേഷം ഖത്തറില്‍ ജൈവകൃഷിയുമായി ബന്ധപെട്ട് നമ്മുടെ അടുക്കളത്തോട്ടം ദോഹ(nad) എന്ന സംഘടനയുടെ പ്രസിഡണ്ടും കമ്മിറ്റി വനിതാ മെമ്പറും ആയ  ശോഭന പവിത്രന്‍, അഡ്വൈസറി കമ്മിറ്റി അംഗം കൂടിയായ  അഡ്വ:രവീന്ദ്രന്‍ എന്നിവര്‍ ആശംസ പസംഗം നടത്തി.

യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസ്സിയുടെ അംഗീകൃത ത്തോടെ പ്രവർത്തിക്കുന്ന ICBF ന്റെ ലൈഫ് ഇൻഷുറൻസ് സ്കീമിനെ കുറിച്ച് ICBF പ്രതിനിധി വിശദീകരിച്ചു.ഖത്തറിലെ പ്രമുഖ ഗായക സംഘം അവതരിപ്പിച്ച ഗാനമേളയും, തുടർന്ന് അത്താഴവിരുന്നും ഉണ്ടായിരുന്നു .ജോയിന്റ് സെക്രട്ടറി സുനിൽ ഭാസ്കർ ,ട്രഷറർ ലിയോ തോമസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി, കമ്മിറ്റി അംഗം സഫദ് അറക്കലിന്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു