ആറാട്ടുപുഴ കലാപ്രവാഹിനിയുടെ വാർഷികാഘോഷങ്ങൾ ആരംഭിച്ചു


ആറാട്ടുപുഴ :കലാ പ്രവാഹിനിയുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു.

വൈകീട്ട് പ്രശസ്ത നങ്ങ്യാർ കൂത്ത് കലാകാരി ഉഷാ നങ്ങ്യാർ ദീപോജ്ജ്വലനം നടത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

കലാപ്രവാഹിനി പ്രസിഡന്റ് വിദ്യാധരൻ മാസ്റ്റർ, സെക്രട്ടറി ഡോ എം പുഷ്പാംഗദൻ, ട്രഷറർ പി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ മുരളീധരൻ, ജോയിന്റ് സെക്രട്ടറി കെ പത്മനാഭ മേനോൻ, സംഗീതജ്ഞൻ നടേശ് ശങ്കർ, കലാ പ്രവാഹിനിയുടെ മാനേജിങ്ങ് ട്രസ്റ്റി പ്രേംസുമൻ, ഭരണ സമിതി അംഗങ്ങൾ, കലാ പ്രവാഹിനിയുടെ മുൻകാല പ്രവർത്തകർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം മധു, സെക്രട്ടറി അഡ്വ കെ സുജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് ആറാട്ടുപുഴ ശ്രീശാസ്താ കലാക്ഷേത്രം അവതരിപ്പിച്ച ഉമാശങ്കരനാട്യകല്പം, ചാത്തക്കുടം
ശ്രീധർമ്മശാസ്താ കൈകൊട്ടിക്കളി സംഘം,
തൃപ്രയാർ നാട്യശ്രീ തിരുവാതിരക്കളി സംഘം,
പല്ലിശ്ശേരി ചിറ്റേങ്ങര കൈക്കൊട്ടിക്കളി സംഘം,
തൃപ്രയാർ എൻ എസ് എസ് കരയോഗം,ആറാട്ടുപുഴ ശ്രീ മൂകാംബിക നാട്യകലാക്ഷേത്രം തിരുവാതിരകളി സംഘം,
ആറാട്ടുപുഴ ശ്രീശാസ്താ തിരുവാതിരകളി സംഘം, ആറാട്ടുപുഴ ലാസ്യ തിരുവാതിരക്കളി സംഘം, ആറാട്ടുപുഴ സംഗമം തിരുവാതിരക്കളി സംഘം എന്നിവർ അവതരിപ്പിച്ച തിരുവാതിരക്കളികളും ഉണ്ടായിരുന്നു.