കേരളത്തിന് പ്രളയാനന്തരസഹായം നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി


ഇരിങ്ങാലക്കുട : കേരളത്തിന് പ്രളയാനന്തരസഹായം നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

കെ വി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗം സി പി ഐ സംസ്ഥാന കമ്മറ്റി അംഗം കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി പി മണി സ്വാഗതം പറഞ്ഞു.

എൻ കെ ഉദയപ്രകാശ്, കെ നന്ദനൻ, അനിതാ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ടൗൺ ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ് നന്ദി പറഞ്ഞു.