ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ പ്രഥമ സംഗമസാഹിതി-കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു


ഇരിങ്ങാലക്കുട : എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ പ്രഥമ സംഗമസാഹിതി-കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2017 ജനുവരി 1 മുതൽ 2019 ഡിസംബർ 31 വരെ ആദ്യ പതിപ്പായി ഇറങ്ങിയ മലയാള കവിതാസമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെടുക. 10001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പ്രായപരിധിയില്ല.
പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു കോപ്പികൾ എഴുത്തുകാരന്റെ ഫോൺ നമ്പറും വിലാസവും സഹിതം 2020 ഫെബ്രുവരി 15ന് മുൻപായി അരുൺ ഗാന്ധിഗ്രാം, സെക്രട്ടറി, സംഗമസാഹിതി, “ധരിത്രി”, കോതകുളം ലെയ്ൻ, ഗാന്ധിഗ്രാം, ഇരിങ്ങാലക്കുട.എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 9961525251