തപസ്യ കലാ സാഹിത്യ വേദി ഇരിങ്ങാലക്കട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനിയിൽ  സംഘടിപ്പിച്ച അനുഷ്ഠാന തിരുവാതിര മഹോത്സവം സമാപിച്ചു


ഇരിങ്ങാലക്കുട:  തപസ്യ കലാ സാഹിത്യ വേദി ഇരിങ്ങാലക്കട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനിയിൽ  സംഘടിപ്പിച്ച അനുഷ്ഠാന തിരുവാതിര മഹോത്സവം സമാപിച്ചു.വ്യാഴാഴ്ച്ച വൈകീട്ട് 6 മണിക്ക്  പുത്തില്ലത്ത് ലീല അന്തർജ്ജനം ആതിരദീപം തെളിയിച്ചു. തുടർന്ന്  സംഗമ ഗ്രാമ തിരുവാതിര സംഘം ഗണപതി സ്തുതി, സരസ്വതി വന്ദനം  അവതരിപ്പിച്ചതോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു.
വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി സംഘങ്ങൾ തിരുവാതിരകളി അവതരിപ്പിച്ചു. നൂറു കണക്കിന് പേർ വിഭവസമൃദ്ധമായ തിരുവാതിര സദ്യയിലും പങ്കെടുത്തു.’  രാത്രി 12.30 മുതൽ തിരുവാതിര അനുഷ്ഠാനങ്ങളോടെ പാതിര പൂ ചൂടൽ ചടങ്ങ് നടന്നു. ചടങ്ങിൽ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു.