മഹാത്മ മാനവ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ‘തിരുവാതിര 2020’ പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ നടന്നു


പൊറത്തിശ്ശേരി :ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ച്  ജനുവരി 9 വ്യാഴാഴ്ച പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ തിരുവാതിരക്കളി നടത്തി. മിത്രാനന്ദപുരം കലാക്ഷേത്ര പെരുമ്പിള്ളിശ്ശേരി, ചിറ്റേങ്ങര കൈക്കൊട്ടിക്കളി സംഘം പല്ലിശ്ശേരി,ശിവദം ഊരകം,  എംആർഎ തിരുവാതിര സംഘം എടതിരിഞ്ഞി,  വിവൺ നഗർ കുടുംബകൂട്ടായ്മ പൊറത്തിശ്ശേരി, എന്നീ പ്രമുഖ ടീമുകൾ പങ്കെടുത്തു.

എം.ബി.നെൽസൺ സ്വാഗതം പറഞ്ഞ ചടങ്ങ്  ഇരിങ്ങാലക്കുട എം എൽ എ പ്രൊഫസർ കെ.യു. അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ,ചടങ്ങിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു.  ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. ബിജോയ് പ്രതിഭകളെ ആദരിച്ചു .

പ്രശസ്ത സിനിമ തിരക്കഥാകൃത്ത് അഭിലാഷ്.എൻ.ചന്ദ്രൻ, കുഞ്ഞുണ്ണി മാസ്റ്റർ, മുല്ലനേഴി അവാർഡ് നേടിയ കവി പി. എൻ.സുനിൽ,  മോണോ ആക്ട് മത്സരത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ക്രിസ്റ്റീന ബൈജു,  ജില്ലാ യുവജനോത്സവത്തിൽ വയലിനിൽ ഒന്നാം സ്ഥാനം നേടിയ രാകേഷ്.കെ.ആർ,  നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ലക്ഷ്മി വിജയൻ, ഫ്ലവേഴ്സ് കോമഡി ഉത്സവത്തിൽ പങ്കെടുത്ത മണി.എം.എം എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത് .

കൗൺസിലർമാരായ വത്സല ശശി,എം.ആർ.ഷാജു,പ്രജിത  അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.