വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന 10-ാമത് ടെക് തത്വ ജനുവരി 16, 17 തീയതികളില്‍ ഇരിങ്ങാലക്കുട കാത്തലിക് സെന്ററിലെ ജ്യോതിസ് കോളേജില്‍ നടക്കും


ഇരിങ്ങാലക്കുട  :ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്കും വിവര സാങ്കേതിക വിദ്യയുടെയും ഒപ്പം നൂതന മാനേജ്‌മെന്റിന്റെയും പുതുപുത്തന്‍ ആശയങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ടെക് തത്വ എന്ന  മെഗാ ടെക്‌നോളജി എക്‌സിബിഷന്‍. വിഷന്‍  ഇരിങ്ങാലക്കുടയുടെ ആശയലോകത്തു  പിറവികൊണ്ട ടെക് തത്വ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കുന്ന തൃശൂര്‍ ജില്ലയിലെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഏറ്റവും  വലിയ എക്‌സിബിഷനാണു ടെക് തത്വ-2020 .

ബൈക്ക് യാത്രികര്‍ക്ക് സുരക്ഷിതത്വം നല്‍കിക്കൊണ്ട് – HitAirJacket പ്രളയത്തെ അതിജീവിക്കാന്‍- LiftingHouse, വിപത്തുകളെ അതിജീവിക്കാനുള്ള  നൂതന മാര്‍ഗ്ഗങ്ങളുമായി – Disaster Management, മലിനജലം ഇനി പാഴാക്കേണ്ട വൈദ്യുതിയായി ഉപയോഗിക്കാം – Electricity fromWasteWater, മദ്യപിച്ചു വാഹനമോടിക്കുവര്‍ക്ക് ഒരു മുന്നറിയിപ്പുമായി – AlcoholDetectorwithautomaticallyengineoff{ടാഫിക് കുരുക്കില്‍പെട്ട്  ഒരു ജീവന്‍പോലും നഷ്ടപ്പെടാതിരിക്കാന്‍ – ElevatedAmbulance, മൂലകങ്ങളുടെ സംയുക്ത മിശ്രിതം ഉപയോഗിച്ച് കൃത്രിമ മഴ എന്ന ആശയവുമായി – Artificial Rain, പോലീസ് ചെക്കിങ്ങിന് ഉപയോഗപ്രദമായ paperless software conceptആയി –  QRcodescanner, വൈദ്യുതി ഇല്ലെങ്കിലും വീട്ടമ്മമാര്‍ക്ക്് ഒരു ആശ്വാസവുമായി  WaterMotorWithoutElectricity, വളരെ ചെലവ് കുറഞ്ഞതും ലളിതവുമായി നിര്‍മ്മിക്കാവുന്ന ecofriendly ആയ ഒരു  MiniAirCooler, മഴവെള്ളം ആഗിരണം ചെയ്യാനും പിടിച്ചെടുക്കാനും വെള്ളപ്പൊക്കം കുറയ്ക്കുതിന് ഉപയോഗപ്പെടുത്താനും രൂപകല്‍പ്പന ചെയ്തിട്ടുള്ള നഗരം  SpongeCity, AutomaticRailwayGateOpenandClose, GlassCutter  എന്നീ  കാലിക  പ്രസക്തിയുള്ള  നിരവധി മാതൃകകള്‍  പ്രദര്‍ശനത്തില്‍  ഉണ്ടാകും .

ടെക് തത്വയുടെ ഭാഗമായി  ഏറ്റവും നല്ല  നൂതന ആശയങ്ങളും  സാങ്കേതികതകളും  സംഭാവന  ചെയ്ത വിദ്യാര്‍ത്ഥികളേയും  അധ്യാപകരേയും അനുമോദിക്കുന്നു. തിരഞ്ഞടുക്കപ്പെട്ടവര്‍ക്ക് ‘ടെക് സാങ്കേതിക അവാര്‍ഡ്  – 2020’  എന്ന സ്‌പെഷ്യല്‍ അവാര്‍ഡും  ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും  നല്‍കുന്നതായിരിക്കും.  ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ ശാസ്ത്ര പ്രദര്‍ശനത്തില്‍   പൊതുജനങ്ങള്‍ക്ക്  ഉപകാരപ്രദമായ  നൂതന സാങ്കേതിക ആശയങ്ങള്‍  കാഴ്ചവച്ച സ്‌ക്കൂള്‍, കോളേജ് ടീമുകള്‍ക്കാണ് അവാര്‍ഡ് നല്‍കുത്.

ടെക് തത്വ 2020 ന്  ജനുവരി 13 നു  10 മണിക്കു പതാക ഉയരും. 14നു LED ബള്‍ബ് നിര്‍മ്മാണപരിശീലനവും ടെക്‌നോളജി അനുബന്ധ പ്രശ്‌നോത്തരി മത്സരവും 15 നു കൊളാഷ് എക്‌സിബിഷനും ഉണ്ടായിരിക്കുതാണ്. 16 നു  കാലത്തു 9.30 നു  ടെക്‌നോളജി പ്രദര്‍ശനം ആരംഭിക്കും. 17നു   വൈകീട്ടു 5 മണിയോടു കൂടെ ടെക് തത്വ 2020  സമാപിക്കുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ്, ഡയറക്ടര്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, അക്കാദമിക് കോഡിനേറ്റര്‍ കുമാര്‍ സി.കെ., എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ബിജു പൗലോസ്, ഹുസൈന്‍ എം.എ, ‘ടെക്തത്വ 2020’ കോഡിനേറ്റര്‍, ‘ടെക്തത്വ 2020’ സ്റ്റുഡന്‍സ്  പ്രതിനിധി ക്രിസ്റ്റഫര്‍ ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.