ദേശീയ പൊതുപണിമുടക്ക് ദിനത്തിൽ സീബ്ര വരകൾക്ക് ജീവൻ നൽകി കർമനിരതരായി S.N.L.P സ്കൂൾ പി.ടി.എ


ഇരിങ്ങാലക്കുട:ദേശീയ പണിമുടക്ക് ദിവസത്തിൽ സ്കൂളിന് മുൻവശത്തെ മാഞ്ഞുപോയ സീബ്ര വരകൾക്ക് സ്കൂളിലെ P.T.A പ്രതിനിധികളും, കുഞ്ഞുങ്ങളും പുതുജീവൻ നൽകി. വർദ്ധിച്ചു വരുന്ന അപകടങ്ങളിൽ സീബ്ര വരകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കി കൊണ്ടാണ് ദേശീയ പണിമുടക്ക് പോലുള്ള സാഹചര്യത്തെ പൊതു സേവനത്തിനായി വിനിയോഗിക്കാൻ S.N.L.P സ്കൂൾ P.T.A തീരുമാനിച്ചത്. സ്കൂൾ P.T.A പ്രസിഡന്റ് വിദ്യ സനിൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിജുന അധ്യാപകരായ രാഖില, ഗോൾഡ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.