വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 350 വീടുകളുടെ – ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും വ്യാഴാഴ്ച


വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി 350 വീടുകള്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാന തലത്തില്‍ ജനുവരി 26 – നു നടക്കുന്ന പൂര്‍ത്തീകരണ പ്രഖ്യാപനത്തിനു മുന്നോടിയായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10.30 – നു വെള്ളാങ്ങല്ലൂര്‍ പി.സി.കെ. ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും.

കെ.യു.അരുണന്‍ എം.എല്‍.എ.അധ്യക്ഷനാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കാന്‍ കുടുംബസംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ അദാലത്തും നടക്കുമെന്ന് കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍, സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി, സ്ഥിരം സമിതി അധ്യക്ഷരായ ബീന മജീദ്‌, ടി.കെ.ഉണ്ണികൃഷ്ണന്‍, സി.എസ്.സുബീഷ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, വിജയലക്ഷ്മി വിനയചന്ദ്രൻ , ജോയിന്റ്.ബി.ഡി.ഒ. ജയസുരേന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുത്തു.