ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി


ഇരിങ്ങാലക്കുട: കോടികളുടെ അഴിമതിയും വായ്പാ തട്ടിപ്പും നടത്തിയ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുക അഴിമതിക്കും തട്ടിപ്പിനും കൂട്ടുനിന്ന ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളേയും പിരിച്ചുവിടുക തട്ടിപ്പിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ ധർണ്ണ മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻണ്ട് എം കെ അബുദുൾ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻണ്ട് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യ അതിഥി ആയിരുന്നു.

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ സത്യൻ നാട്ടുവള്ളി,  കെ.കെ. അബ്ദുള്ളക്കുട്ടി,  കെ.സി. ജെയിംസ്,  സതീഷ് വിമലൻ, പി.എ.അബ്ദുൾ ബഷീർ,  ജിനി മാത്യു, സന്തോഷ് വില്ലടം,  സിന്ധു അജയൻ, പി.എ. ഷഹീർ, ശിവരാമൻ നായർ, എം.എസ്. സന്തോഷ്,   കെ.രഘുനാഥ്,     പ്രദീപ് കുമാർ,  ജയൻ മാരാത്ത്,  ചിന്ത ധർമ്മരാജൻ, അശോകൻ പുരയാറ്റുപറമ്പിൽ എന്നിവർ നേതൃത്വം നൽകി

എം.ആർ.ഷാജു, എ.കെ. മോഹൻദാസ് എ.ജെ.ബാബു ലോറൻസ് ചുമ്മാർ ബൂത്ത് പ്രസിഡൻണ്ടുമാർ പോഷക സoഘടനാ നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു