ക്രൈസ്റ്റ് കോളേജിൽ ‘ബഹുസ്വര’ ഡിസെബിലിറ്റി സെല്ലിന്റെ നേതൃത്വത്തിൽ ‘ഭിന്നശേഷിക്കാരുടെ അവകാശ നിയമം’ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിൽ ‘ബഹുസ്വര’ ഡിസെബിലിറ്റി സെല്ലിന്റെ നേതൃത്വത്തിൽ ‘ഭിന്നശേഷിക്കാരുടെ അവകാശ നിയമം’ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (NIPMR) ജോയിന്റ് ഡയറക്ടർ സി.ചന്ദ്രബാബു ഉദ്ഘാടനം നിർവ്വഹിച്ചു.

ഭിന്നശേഷിക്കാർ മാറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടവരാണെന്നും സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. മാത്യു പോൾ ഊക്കൻ, ഡിസെബിലിറ്റി സെൽ കോഡിനേറ്റർ ഡോ.എ.കെ. ജിബിൻ, റിജാസ് കെ.യു എന്നിവർ സംസാരിച്ചു.