ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂളിൽ വാർഷികാഘോഷം വർണ്ണാഭമായി നടന്നു


ഇരിങ്ങാലക്കുട :ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂളിൽ വാർഷികാഘോഷം വർണ്ണാഭമായി നടന്നു. തൃശൂർ എം പി ടി.എൻ.പ്രതാപൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ സിഎംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഫാ.വാൾട്ടർ തേലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദയ വിദ്യാഭ്യാസ കൗൺസിലർ സി. ഫ്ളോറൻസ് സിഎംസി മുഖ്യപ്രഭാഷണം നടത്തി.

സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ ഇ.എ.കൊച്ചുത്രേസ്യ, സെനോറീത്താ ലൂവിസ്, രതീദേവി.പി എന്നിവർക്ക് ഹൈസ്കൂൾ വിഭാഗം പി ടി എ പ്രസിഡൻറ് ജയ്സൺ കരപറമ്പിൽ മൊമെന്റോ നൽകി ആദരിച്ചു. സി. ലൈസ,സി. മെറീന, ഫിൽസി പോൾ, ഐഷാ നിബ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സി.ജീസ്‌റോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികളുടെ കലാവിരുന്ന് പരിപാടിക്ക് ഉത്സവത്തിമിർപ്പ് പകർന്നു.വിവിധ മേഖലകളിൽ കഴിവ് പുലർത്തിയ എല്ലാ കുട്ടികൾക്കും ട്രോഫി, എൻഡോവ്മെൻറ് എന്നിവ നൽകി. ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് സി. റോസ് ലെറ്റ് സ്വാഗതവും, എൽ പി വിഭാഗം പിടിഎ പ്രസിഡണ്ട് പി.വി. ശിവകുമാർ നന്ദിയും പറഞ്ഞു.