ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആളൂർ പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ സ്പോൺസറിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി


ഇരിങ്ങാലക്കുട :ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആളൂർ പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ സ്പോൺസറിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥ കൊമ്പൊടിഞ്ഞാമാക്കലിൽ സി ഐ ടി യു നേതാവ് വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

ജാഥ ക്യാപ്റ്റൻ യു.കെ. പ്രഭാകരൻ(സി ഐ ടി യു), വൈ:ക്യാപ്റ്റൻ സി.യു. ശശീന്ദ്രൻ(എ ഐ ടി യു സി), മാനേജർ ബാബു തോമാസ് (ഐ എൻ ടി യു സി), ജയാമോഹൻ (ടി യു സി ഐ)
എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

ആളൂർ സെന്ററിൽ നൽകിയ ജാഥ സ്വീകരണ യോഗത്തില്‍ എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ.നന്ദനൻ സംസാരിച്ചു. സമാപന പൊതുയോഗം കല്ലേറ്റുങ്കരയിൽ
ടി യു സി ഐ ജില്ലാ പ്രസിഡണ്ട് എം.ജെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എം.എസ്.മൊയ്തീൻ,എം.ബി. ലത്തീഫ്,
സോമൻ മുത്രത്തിക്കര, കെ. ആർ.ജോജോ,
ടി.സി.അർജുനൻ,ബെന്നി.ടി. ജെ, എം.കെ മോഹൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.