SNYS ഒരുക്കുന്ന 43-ാമത് പ്രൊഫഷണൽ നാടകമത്സരം ജനുവരി 24 മുതൽ 30 വരെ നടക്കും


ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് എസ് എൻ വൈ എസ് ഒരുക്കുന്ന അഖില കേരള പ്രൊഫഷണൽ നാടക മത്സരം 2020 ജനുവരി 24 മുതൽ 30 വരെ ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കും.

ജനുവരി 24-ാം തിയ്യതി വെള്ളിയാഴ്ച ഉദ്ഘാടന സമ്മേളനവും തുടർന്ന് തിരുവനന്തപുരം സംഘ കേളിയുടെ “മക്കളുടെ ശ്രദ്ധയ്ക്ക്” എന്ന നാടകവും അരങ്ങേറും. ജനുവരി 25 ശനിയാഴ്ച്ച രാത്രി 7.30 ന് നൃത്തനൃത്ത്യങ്ങളും ഷഷ്ഠി മഹോത്സവത്തിന്റെ കൊടിയേറ്റും നടക്കും. ജനുവരി 26 ഞായറാഴ്ച്ച രാത്രി 6.30ന് ഗാനമേളയും 7.30 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ”അന്നം” നാടകവും അരങ്ങേറും. ജനുവരി 27 തിങ്കളാഴ്ച രാത്രി 6.30ന് സംഗീതാർച്ചന, 7.30 ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ് “കാരി” നാടകവും ഉണ്ടായിരിക്കും. ജനുവരി 28 ചെവ്വാഴ്ച 6.30ന് നൃത്തനൃത്ത്യങ്ങൾ, 7.30 ന് “യാത്ര തീരുന്നിടത്ത്” നാടകം എന്നിവ ഉണ്ടായിരിക്കും. ജനുവരി 29 ബുധനാഴ്ച 6.30ന് കവിയരങ്ങ് 7.30 ന് “വേനലവധി” നാടകവും ഉണ്ടായിരിക്കും.ജനുവരി 30 വ്യാഴാഴ്ച വൈകീട്ട് 6 മുതൽ ഗാനമേള, 7 മണിക്ക് സമാപന സമ്മേളനവും നാടക മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങും നടക്കും.

43-ാമത് നാടകമത്സരത്തിൽ 38 വിഭാഗങ്ങളിൽ അവാർഡുകൾ വിതരണം ചെയ്യും. സാമൂഹിക,സംസ്ക്കാരിക,വിദ്യാഭ്യാസ, കായിക മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങുകളിൽ ആദരിക്കും.

SNYS ലൈബ്രറി  & മീഡിയ ഹാളിൽ വച്ച് നടന്ന പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബിന്നി അതിരിങ്ങൽ, സംഘാടക സമിതി അംഗങ്ങളായ സജീഷ് ഹരിദാസൻ, കൃഷ്ണകുമാർ വള്ളൂപറമ്പിൽ, പ്രസാദ് കൈമപറമ്പിൽ, എം.എസ് ദാസൻ മടത്തിക്കര, ബാലു വി.ബി, കൃഷ്ണകുമാർ പാണാട്ടിൽ എന്നിവർ പങ്കെടുത്തു.