കരുവന്നൂർ പള്ളിയിൽ ബെദ്ലഹേം ഗ്രാമവും കൂറ്റൻ കൊട്ടാരവും ഒരുങ്ങി


കരുവന്നൂർ: സെന്റ് മേരീസ് ദേവാലയത്തിൽ ക്രിസ്തുമസിന് ഒരുക്കമായി ബെത്‌ലെഹെം ഗ്രാമവും ഹേറോദേസിന്റെ കൂറ്റൻ
കൊട്ടാരവും ഒരുങ്ങി. യേശുവിന്റെ ബെത്‌ലഹേമിനെ അനുസ്മരിപ്പിച്ചു കൊണ്ട് മലകളും മലനിരകളും ചെറുവീടുകളും പുഴകളും
പച്ചപുൽമേടുകളും ഒരുക്കി കഴിഞ്ഞു.

ഹേറോദേസിന്റെ കൂറ്റൻ കൊട്ടാരമാണ്
ഏവരെയും ആകർഷിച്ചത്. കഴിഞ്ഞ ഒരു മാസമായുള്ള ഇടവകയിലെ
അൻപത് ഓളം സി.എൽ.സി മക്കളുടെ പരിശ്രമത്തിന്റെ ഫലമായിട്ടാണ്
ഇത്‌ ഒരുങ്ങിയത്.
40 അടിയോളം നീളവും പതിനെട്ട് അടിയോളം ഉയരവുമുണ്ട് കൊട്ടാരത്തിന്.

ജനറൽ കൺവീനർ സിജോ, സി എൽ സി പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്റേയും ആഭിമുഖ്യത്തിൽ വികാരി ഫാ.വിൽസൺ എലുവത്തിങ്കൽ കൂനൻ അച്ഛന്റെ നേതൃത്വത്തിൽ അവസാന മിനുക്കുപണി നടക്കുകയാണ്. 24, 25, 26 തീയതികളിൽ ആയിരിക്കും പ്രദർശനം ഉണ്ടാവുക.