ഒരു നന്മക്ക് കൂടി നമ്മുടെ ഇരിങ്ങാലക്കുട ഇന്ന് സാക്ഷ്യം വഹിച്ചു


ഇരിങ്ങാലക്കുട :തൃശൂർ സ്വദേശിയായ പ്രദീപിന്റെ മകളുടെ ഒരു പവൻ തൂക്കം വരുന്ന മാല ഇന്നലെ മുനിസിപ്പൽ പാർക്കിൽ കളിക്കുന്നതിനിടക്ക് നഷ്ടപ്പെട്ടിരുന്നു. വെള്ളാങ്കല്ലൂർ സ്വദേശിയും വളപട്ടണം പഞ്ചായത്ത് ഉദ്യോഗസ്ഥനുമായ ആസിഫിന്റെ കയ്യിൽ ആ മാല ഭദ്രമായി ലഭിക്കുകയും പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഇരിങ്ങാലക്കുട എസ്.ഐ സുബിന്തിന്റെ സാന്നിദ്ധ്യത്തിൽ മാല ഉടമസ്ഥന് കൈമാറി.