വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബും,യൂണിവേഴ്സൽ എൻജിനീയറിങ്ങ് കോളേജും ചേർന്ന് സയൻസ് വിദ്യാർത്ഥികൾക്കായി ‘സയൻസ് വിസാർഡ് ടാലന്റ് ഹണ്ട്’ സംഘടിപ്പിക്കുന്നു


വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്, വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിങ്ങ് കോളേജുമായി സഹകരിച്ച് പന്ത്രണ്ടാം ക്ലാസ്സ് സയൻസ് വിദ്യാർത്ഥികൾക്കായി ‘സയൻസ് വിസാർഡ് ടാലന്റ് ഹണ്ട് ‘ സംഘടിപ്പിക്കുന്നു. ഡിസംബർ 30 മുതൽ ജനുവരി 17 വരെ സ്ക്കൂൾതല മത്സര പരീക്ഷ നടത്തുന്നു .

സ്ക്കൂൾതല മത്സര വിജയികൾക്ക് ക്യാഷ് അവാർഡും നിബന്ധനകൾക്ക് വിധേയമായി സ്കോളർഷിപ്പുകളും ലഭിക്കുന്നതാണ്. സ്ക്കൂൾ തലത്തിൽ ഒന്നാമതെത്തുന്ന വിദ്യാർത്ഥിക്കൾക്ക് ഗ്രാന്റ് ഫിനലേയിലേക്ക് യോഗ്യത ലഭിക്കുന്നതാണ്.

ഗ്രാന്റ് ഫിനാലേയിൽ ഒന്നാം സ്ഥാനം കിട്ടുന്ന വിദ്യാർത്ഥിക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം അയ്യായിരം രണ്ടായിരം രൂപ വീതം സമ്മാനം ലഭിക്കുന്നതാണ്. മത്സര പരീക്ഷ സ്കൂളുകളിൽ വച്ച് നടത്തുന്നതിനായി സംഘാടകരുമായി ബന്ധപെടേണ്ടതാണ്. ഫോൺ നമ്പർ: 8281162777