ബോൺ നത്താലെ 2019 ഒഫീഷ്യൽ തീം സോങ്ങ് വീഡിയോ പ്രകാശനം ചെയ്തു


തൃശൂർ: ബോൺ നത്താലെ 2019 ഒഫീഷ്യൽ തീം സോങ്ങ് വീഡിയോ പ്രകാശനം തൃശ്ശൂർ ബിഷപ്പ് ഹൗസിൽ വെച്ച് സിനിമാ താരം ടോവിനോ തോമസ് നിർവ്വഹിച്ചു.

തൃശൂർ അതിരൂപതാ മെത്രാൻ മാർ.ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ.ടോണി നീലക്കാവിൽ, ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ച ഫാ.സ്റ്റാർസൻ, സംഗീതം നൽകിയ ഇരിങ്ങാലക്കുട സ്വദേശി രാം സുരേന്ദർ, ആലാപനം നിർവ്വഹിച്ച പിന്നണി ഗായകൻ ഫ്രാങ്കോ, വീഡിയോ സംവിധാനം നിർവ്വഹിച്ച ഫേവർ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു .