ഡിസംബർ 16 – നിർഭയ ഓർമ്മദിനം


ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച നടപ്പാക്കിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 16 ന് തന്നെ നടപ്പിലാക്കി ഒരു വലിയ സന്ദേശം ലോകം മുഴുവൻ നൽകാൻ ആണ് ഭരണാധികാരികൾ ലക്ഷ്യമിടുന്നത്. നിർഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് ഏഴ് വർഷം തികയുന്ന ദിനമാണ് ഡിസംബർ 16.

കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികൾ – മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂര്‍ – ആണ് തൂക്കുമരം കാത്തിരിക്കുന്നത്. രാംസിംഗ് എന്ന ആൾ വിചാരണക്കിടെ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരു പ്രതി 2015 ൽ മോചിതനായി.

നീണ്ട ഏഴു വർഷം എടുത്തു ഈ ക്രൂരകൃത്യം ചെയ്ത പ്രതികൾക്ക് ശിക്ഷ നടപ്പിലാക്കാൻ എന്നത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതു പോലെ തന്നെ കഴിഞ്ഞ ആഴ്ച നടന്ന ഹൈദരാബാദ് കൊലപാതകത്തിന് ജനവികാരം അനുകൂലമായത്, ഭരണാധികാരികളെ നിലവിലുള്ള നിയമം ഉടച്ചു വാർത്ത്, ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കാൻ ഉള്ള നടപടികൾ എടുക്കാൻ നിർബന്ധരാക്കിയിട്ടുണ്ട്. ക്രൂരമായ ബലാത്സംഗത്തിന് ഇന്ത്യയിൽ കിട്ടാവുന്ന പരമാവധി ശിക്ഷ ഏഴു വർഷം തടവ് ശിക്ഷ മാത്രമാണ് എന്നത് കൂടുതൽ കർക്കശം ആക്കാൻ ഉള്ള മുറവിളികൾ ശകതമാണ്.