കത്തീഡ്രൽ കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ കേശദാനം മഹാദാനം ചടങ്ങ് ഡിസംബർ 14 ശനിയാഴ്ച്ച നടക്കും


ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ കെ.സി.വൈ.എം ന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിച്ചു നൽകുന്നതിനായി മുടി മുറിച്ചു നൽകുന്ന “കേശദാനം മഹാദാനം” ചടങ്ങ് ഡിസംബർ 14 ശനിയാഴ്ച സെൻറ് തോമസ് കത്തീഡ്രൽ സിയോൺ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സിനിമാ താരം സാജു നവോദയ ഉദ്ഘാടനം നിർവ്വഹിക്കും.

ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിച്ചു നൽകുന്നതിനായി തന്റെ മുഴുവൻ മുടിയും മുറിച്ച് നൽകിയ ഇരിങ്ങാലക്കുട വനിതാ സീനിയർ സി.പി.ഒ അപർണ്ണ ലവകുമാറിനെ  ചടങ്ങിൽ ആദരിക്കും.

ചടങ്ങിൽ വച്ച് മുടി മുറിച്ച് നൽകാൻ താല്പര്യമുള്ളവർ കെ.സി.വൈ.എം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് കെ.സി.വൈ.എം ആക്ടിംഗ് പ്രസിഡന്റ് അഥീന ഷാജു, സെക്രട്ടറി സോജോ തൊടുപറമ്പിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:9562626760,7558878219,8075940632