കെ.സി.വൈ.എം ഇരിങ്ങാലക്കുട മേഖല യുവജനസംഗമം നടത്തി


ഇരിങ്ങാലക്കുട  : കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ നടവരമ്പ് ദേവാലയത്തിൽ വെച്ച് ഇരിങ്ങാലക്കുട മേഖല യുവജന സംഗമം “Awake & alive” നടവരമ്പ് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നടത്തപ്പെട്ടു.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ഫാ. ജോസ് മഞ്ഞളി ഉദ്ഘാടനം നിർവഹിച്ച സംഗമത്തിൽ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ്‌ വിബിൻ വർഗീസ് അധ്യഷത വഹിച്ചു. നടവരമ്പ് പള്ളി വികാരി ഫാ.ഡേവിസ് ചെങ്ങിനിയാടൻ രൂപത ഡയറക്ടർ ഫാ. ബെഞ്ചമിൻ ചിറയത്ത്‌ രൂപത ചെയർമാൻ ലിബിൻ മുരിങ്ങലേത്ത്‌, രൂപത ആനിമേറ്റർ സിസ്റ്റർ പുഷ്പ്പ സിഎച്ച് എഫ് , മേഖല സെക്രട്ടറി ക്രിസ്റ്റോ ഡേവിസ്, ആന്റിണി ജോർജ്, കോർഡിനേറ്റർ ആൽവിൻ ജെയ്സൺ , എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 500 യുവജങ്ങൾ പങ്കെടുത്ത മേഖല സംഗമത്തിൽ റൈജു വർഗീസ് ക്ലാസുകൾ നയിക്കുകയും തുടന്ന് സംഗീത പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.