ഇന്റർനാഷണൽ ഷോറായി ഷോട്ടോകൻ കരാട്ടെ ഡു അസോസിയേഷന്റെ 5-മത്, ‘ഡാൻ ബ്ലാക്ക് ബെൽറ്റ്‌’ ഇരിങ്ങാലക്കുട സ്വദേശിക്ക്


ഇരിങ്ങാലക്കുട :ഇന്റർനാഷണൽ ഷോറായി ഷോട്ടോകൻ കരാട്ടെ ഡു അസോസിയേഷന്റെ 5-മത്, ‘ഡാൻ ബ്ലാക്ക് ബെൽറ്റ്‌’ ഇരിങ്ങാലക്കുട സ്വദേശിയും, ബിഎസ്എൻഎൽ ജീവനക്കാരനുമായ റെൻഷി പി.വി. ഉണ്ണിരാജൻ കരസ്ഥമാക്കി.

ഇരിങ്ങാലക്കുട സ്വദേശിയും ലിംക ബുക്ക്‌ ഓഫ് റെക്കോർഡ്‌സ് ജേതാവുമായ ഹാൻഷി കെ.വി. ബാബു മാസ്റ്ററാണ് ഗുരു.