പാദുവ നഗര്‍ പളളിയില്‍ ദൈവവിളി പ്രോത്സാഹനവര്‍ഷം ആരംഭിച്ചു


ഇരിങ്ങാലക്കുട: പാദുവാനഗര്‍ സെന്‍റ് ആന്‍റണീസ് പളളിയില്‍ ദൈവവിളി പ്രോത്സാഹന വര്‍ഷം ആരംഭിച്ചു. രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വിന്‍സെന്‍റ് പാറയില്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോര്‍ജ്ജ് പാലമറ്റം അധ്യക്ഷത വഹിച്ചു. ഇടവകയില്‍ നിന്നുളള കന്യാസ്ത്രീകളേയും, ഇടവകയില്‍ സേവനം ചെയ്യുന്ന അപ്പസ്തോലിക് ഒബ്ളേറ്റ്സ് മഠാംഗങ്ങളേയും വിവാഹത്തിന്‍റെ 25, 40, 50 അതിനുമുകളിലും വാര്‍ഷികം ആഘോഷിക്കുന്നവരേയും ദേവാലയശുശ്രൂഷി കെ.ആര്‍.വിന്‍സെന്‍റിനേയും ആദരിച്ചു.

വികാരി ഫാ.ഡോ.ബഞ്ചമിന്‍ ചിറയത്ത്, ഫാ.ജെയ്സന്‍ കരിപ്പായി, ഫാ.ഡേവിസ് ചെങ്ങിനിയാടന്‍, ഫാ.ആന്‍ഡ്രൂസ് മാളിയേക്കല്‍,സിസ്റ്റര്‍ റോസ് ആന്‍ പൊട്ടത്തുപറമ്പില്‍, സിസ്റ്റര്‍ ലിസ്സി ജോസഫ് കൊട്ടാരത്തില്‍ ഊക്കന്‍, സിസ്ററര്‍ ജെയ്ന്‍ മരിയ കുന്നത്തുപറമ്പില്‍, സിസ്റ്റര്‍ ജോ തെരേസ് മാടന്തറ,സിസ്റ്റര്‍ അനു കുരുശുമൂട്ടില്‍, സിസ്റ്റര്‍ സെലിന്‍ തെന്നാട്ട്, സിസ്റ്റര്‍ റാണി ഇല്ലിക്കല്‍, സിസ്റ്റര്‍ ഷീലമ്മ പൂതക്കുഴി, പ്രധാനധ്യാപകന്‍ കെ.എ.ഇഗ്നേഷ്യസ്, കൈക്കാരന്മാരായ പി.വി.ആന്‍റു, കെ.ടി.പിയൂസ്, കെ.ജെ.ഷിജു,കേന്ദ്രസമിതി പ്രസിഡന്‍റ് സിജോ പോള്‍ കുന്നത്തുപറമ്പില്‍,ഇ.ഒ.തോമസ് എപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
നേരത്തെ നടന്ന ദിവ്യബലിക്ക് ഫാ.സെബി കുളങ്ങര കാര്‍മ്മികത്വം വഹിച്ചു. ഫാ.ജോസ് അരിക്കാട്ട് സന്ദേശം നല്കി.