ചകിരിചോർ കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുമായി കുടുംബശ്രീ


കരൂപ്പടന്ന: കരൂപ്പടന്ന പള്ളിനട ജാറം റോഡിനു സമീപം പ്രവർത്തിക്കുന്ന ഗ്യാലക്സി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ചകിരിചോർ കമ്പോസ്റ്റ് നിർമാണ യൂണിറ്റ് തുടങ്ങിയത്.

വെള്ളാങ്ങല്ലൂർ ഗ്രാമ പാഞ്ചായത്തു പ്രസിഡന്റ് പ്രസന്ന അനിൽകുമാർ
ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, അംഗം നിഷ ഷാജി, വില്ലേജ് ഓഫീസർ ജമീല, വി.ഇ.ഒ. ദീപ എന്നിവർ സംസാരിച്ചു.

ഗ്യാലക്സി കുടുംബശ്രീ യൂണിറ്റ് പ്രസിഡണ്ട് തനൂജ കടന്നോട്ട്, സെക്രട്ടറി ഫസീല സാദത്ത്, റെജീന സലീം, ഐഷാബി മുഹമ്മദ്, അൽഷാ ഷെമീർ എന്നിവരാണ് നേതൃത്വം നൽകുന്നത്.

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സബ്സിഡിയോടെ വായ്പയായി നൽകിയ ഫണ്ട് ഉപയോഗിച്ചാണ് യൂണിറ്റ് തുടങ്ങിയത്.

ചെടികളിൽ തണുപ്പ് നിലനിർത്താനും പുഷ്ടിപ്പെടുത്താനും ഉതകുന്ന വിധത്തിൽ പ്രത്യേക രീതിയിലാണ് ചകിരിചോർ കമ്പോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്.