മനുഷ്യാവകാശദിനമാചരിച്ചു.


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ  മനുഷ്യാവകാശദിനാചരണം സംഘടിപ്പിച്ചു.സബ് ജഡ്ജ് ജോമോൻ ജോൺ മനുഷ്യാവകാശദിനാചരണം  ഉദ്ഘാടനം ചെയ്തു.

 

കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. കത്തീഡ്രൽ ട്രസ്റ്റി തോംസൺ ചിരിയൻകണ്ടത്ത് സ്വാഗതവും, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി നന്ദിയും പറഞ്ഞു.

കൈക്കാരൻമാരായ ജോസഫ് പാലത്തിങ്കൽ, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടൻ, പ്രതിനിധിയോഗം സെക്രട്ടറി എം.ടി. കൊച്ചപ്പൻ, കേന്ദ്രസമിതി പ്രസിഡന്റ്‌ ഷാജൻ കണ്ടംകുളത്തി, സോഷ്യൽ ആക്ഷൻ പ്രസിഡന്റ്‌ ബാബു നെയ്യൻപുത്തനങ്ങാടി എന്നിവർ ആശംസകളർപ്പിച്ചു.