എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ യു.എ.ഇ, കുടുംബസംഗമം നടത്തി


യു എ ഇ : എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ യു എ ഇ യുടെ ഫാമിലി ഗെറ്റുഗദറും, ജനറൽ ബോഡി യോഗവും ഡിസംബർ 06 ഞായറാഴ്ച്ച അബുദാബി KFC പാർക്കിൽ വച്ചു നടന്നു, EWA- UAE പ്രസിഡന്റ് റിതേഷ് കണ്ടെങ്കാട്ടിലിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ബൈജു ഞാറ്റുവേറ്റി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, EWA-UAE ജോയന്റ് സെക്രട്ടറി ആയി റിതേഷ് കോറാത്തിനെ തിരഞ്ഞെടുത്തു. തുടർന്ന് അബുദാബി കോഡിനേറ്റർ ലിജോയ് വിജയൻ, റിതേഷ് കൊറാത്, ദീപക് പുരയാറ്റ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആർട്ട്‌സ് & സ്പോർട്സ് സെക്രട്ടറി ദിനേശ് കണ്ടെങ്കാട്ടിലിന്റെ നേതൃത്വത്തിൽ വിവിധ വിനോദ പരിപാടികൾ നടന്നു. മത്സരവിജയികൾക്ക് സമ്മാനദാനവും, തുടർന്ന് വൈസ് പ്രസിഡന്റ് ബിജോയ്‌ മണക്കാട്ടുംപടി നന്ദിയും അറിയിച്ചതോടെ കുടുംബസംഗമത്തിന് പരിസമാപ്തമായി. EWA UAE ഭാരവാഹികളും, EC കമ്മിറ്റിയും നന്ദിയും സന്തോഷവും രേഖപ്പെടുത്തി.