പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിരോധിച്ച സർക്കാർ തീരുമാനം മാതൃകാപരം – കെ.പി എം.എഫ്.


വെള്ളാങ്ങല്ലൂർ: പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങളുടെ വർദ്ധിച്ച് വരുന്ന ദുരുപയോഗവും രോഗാതുരമായ കേരളീയ സഹാചര്യങ്ങളും വിലയിരുത്തി കേരള സർക്കാർ ജനുവരി ഒന്ന് മുതൽ നടപ്പാകുന്ന പ്ലാസ്റ്റിക്ക് നിരോധന തീരുമാനം മാതൃകാപരമാണെന്ന് കേരള പുലയർ മഹിളാ ഫെഡറേഷൻ യോഗം വിലയിരുത്തി.

സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഓരോ കുടുംബങ്ങളിലേയും ജീവിതാവസ്ഥയും കുടുംബ ഭദ്രതയും വിദ്യാഭ്യാസ സാഹചര്യങ്ങളും ഉൾപ്പെടെയുള്ള സമ്പൂർണ്ണ കുടുംബ സർവ്വേ ഡിസംബർ അവസാനവാരത്തിൽ പൂർത്തികരിക്കുവാനും വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി യോഗം തീരുമാനിച്ചു.

യൂണിയൻ പ്രസിഡണ്ട് സുമതി തിലകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം ഷീജാ രാജൻ ഉൽഘാടനം ചെയ്തു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര എന്നിവർ സംസാരിച്ചു.

സെക്രട്ടറി ആശാ ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. രേണുക ബാബു സ്വാഗതവും, സരിത ശശി നന്ദിയും പറഞ്ഞു.